നടപടി കേരളകൗമുദി വാത്തയെത്തുടർന്ന്
കാഞ്ഞാണി: മണലൂർ - വെങ്കിടങ്ങ് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മണലൂർ - ഏനാമാവ് കടവ് സ്റ്റീൽ പാലത്തിൽ വിളക്ക് തെളിഞ്ഞു. മാസങ്ങളായി സ്റ്റീൽ പാലത്തിൽ വിളക്ക് തെളിയാതെ കിടക്കുന്നത് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു.
പന്ത്രണ്ട് ലൈറ്റുകളാണ് സ്റ്റീൽ പാലത്തിൽ സ്ഥാപിച്ചിരുന്നത്. എന്നാൽ ഇവയൊന്നും പ്രകാശിച്ചിരുന്നില്ല. ഇക്കാരണത്താൽ ഇതുവഴിയുള്ള യാത്രക്കാർ ദുരിതത്തിലായിരുന്നു. കൂടാതെ ഇവിടെ സ്ഥാപിച്ച ലൈറ്റുകളെല്ലാം സാമൂഹിക ദ്രോഹികൾ നശിപ്പിച്ചതാണെന്നും പറയുന്നുണ്ട്. അതിനാൽ ഇവിടെ സി.സി.ടി.വി കാമറ സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
മുൻ എം.പി സി.എൻ. ജയദേവന്റെ പ്രാദേശിക ഫണ്ട് ഉപയോഗിച്ചാണ് സ്റ്റീൽ പാലം നിർമ്മിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് പി.ടി. ജോൺസൺ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷോയ് നാരയണൻ, വാർഡ് അംഗം ഷാനി അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് വിളക്ക് തെളിക്കാനുള്ള അടിയന്തര നടപടി സ്വീകരിച്ചത്.