ചാവക്കാട്: മണത്തല നാഗയക്ഷി ക്ഷേത്രത്തിൽ പുതിയ ഭരണസമിതി നിലവിൽ വന്നു. പുതിയ ഭാരവാഹികളായി കുന്നത്ത് സുബ്രഹ്മണ്യൻ (പ്രസിഡന്റ്), ആലിൽ വേദുരാജ്(സെക്രട്ടറി), രാമിപ്രസാദ് (ട്രഷറർ), വി.വി. ശങ്കരനാരായണൻ, ചക്കര വിശ്വനാഥൻ (വൈസ് പ്രസിഡന്റ്മാർ), കെ. വിവേദ വ്യാസൻ, കെ.വി. മുരളി (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെയാണ് തിരഞ്ഞെടുത്തത്. 25 അംഗ കമ്മിറ്റിയാണ് ക്ഷേത്ര ഭരണ സമിതിയിൽ ഉള്ളത്.