മാള: അന്തരിച്ച ചലച്ചിത്ര സംവിധായകനും നാടക പ്രവർത്തകനുമായ കെ. മോഹനകൃഷ്ണന്റെ (മോഹൻ പാറക്കടവ്) വേർപാടിൽ കുഴിക്കാട്ടുശ്ശേരി ഗ്രാമിക പ്രവർത്തകയോഗം അനുശോചിച്ചു. പ്രസിഡന്റ് പി.കെ. കിട്ടൻ അദ്ധ്യക്ഷനായി. കെ.എസ്. പ്രതാപൻ, ഡോ. വടക്കേടത്ത് പത്മനാഭൻ, ജയൻ കാളത്ത്, കെ.എം. സത്യൻ, ടി.വി. അശോകൻ എന്നിവർ സംസാരിച്ചു.