കൊടുങ്ങല്ലൂർ: ആരോഗ്യ സുരക്ഷയുടെ ഭാഗമായുള്ള മെഡിസെപ്പ് പദ്ധതി കുറ്റമറ്റ രീതിയിൽ നടപ്പിലാക്കണമെന്ന് കേരള പൊലീസ് പെൻഷനേഴ്‌സ് അസോസിയേഷൻ മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. വി.ആർ. സുനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.ആർ. ഗോപി അദ്ധ്യക്ഷനായി. കെ.എസ്. കൈസാബ്, സി. ആനന്ദ്, കെ.കെ. രാധാകൃഷ്ണൻ, എ.എൻ. കൃഷ്ണകുമാർ, വി.കെ. മണി എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി പി.എ. പാർത്ഥൻ (പ്രസിഡന്റ്), ബി.ആർ. പ്രദീപ് (വൈസ് പ്രസിഡന്റ്), ടി.സി. കലാധരൻ (സെക്രട്ടറി), വി.കെ. മണി (ജോയിന്റ് സെക്രട്ടറി), ഇ.വി. രാധാകൃഷ്ണൻ (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.