 
മണ്ണംപേട്ട: ആമ്പല്ലൂർ സർവീസ് സഹകരണ ബാങ്കിന്റെ വജ്ര ജൂബിലി മന്ദിരത്തിന്റെ ഉദ്ഘാടനം കെ.കെ. രാമചന്ദ്രൻ എം.എൽ.എ നിർവഹിച്ചു. ജില്ലാ പഞ്ചായത്തംഗം വി.എസ്. പ്രിൻസ് അദ്ധ്യക്ഷനായി. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. രഞ്ജിത്, അളഗപ്പ നഗർ പഞ്ചായത്ത് പ്രസിഡന്റ് പ്രിൻസൻ തയ്യാലക്കൽ എന്നിവർ മുഖ്യാതിഥികളായി. ബാങ്ക് സെക്രട്ടറി എ.എസ്.ജിനി റിപ്പോർട്ട് അവതരിപ്പിച്ചു. സി.പി.എം കൊടകര ഏരിയ സെക്രട്ടറി പി.കെ. ശിവരാമൻ, സി.പി.ഐ മണ്ഡലം സെക്രട്ടറി പി.കെ.ശേഖരൻ, ഡി.സി.സി സെക്രട്ടറി കെ.ഗോപാലകൃഷ്ണൻ, ടെസി വിത്സൻ, കെ.എം. ചന്ദ്രൻ എന്നിവർ സംസാരിച്ചു.