കൊടുങ്ങല്ലൂർ: കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന്റെ പേരിൽ കൊച്ചിൻ ദേവസ്വം ബോർഡ് അധികൃതർക്കെതിരെ കൊടുങ്ങല്ലൂർ പൊലീസ് കേസെടുത്തു. തിരുവഞ്ചിക്കുളം ദേവസ്വം അസി. കമ്മിഷണറെ ഒന്നാം പ്രതിയാക്കിയാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. ജില്ലാ ഭരണകൂടത്തിന്റെ കർശന നിയന്ത്രണം ഉണ്ടായിട്ടും കൊവിഡ് പ്രോട്ടോക്കേൾ ലംഘിച്ച് ജനങ്ങൾ നാലാം താലപ്പൊലി നാളിൽ തടിച്ചു കൂടിയതിനാലാണ് ദേവസ്വം അധികൃതർക്കെതിരെ കേസെടുക്കാൻ കാരണം. ഒരാനയുടെ എഴുന്നള്ളിപ്പ് ക്ഷേത്രാങ്കണത്തിൽ കയറിയതോടെ അടഞ്ഞുകിടന്നിരുന്ന പ്രധാന വാതിലുകളിലൂടെ ജനക്കൂട്ടം ക്ഷേത്ര മൈതാനിയിലേക്ക് തള്ളിക്കയറി. പിന്നീട് ജനത്തിരക്ക് നിയന്ത്രിക്കാൻ കഴിയാതെ വന്നതായി കൊടുങ്ങല്ലൂർ സി.ഐ ബ്രിജു കുമാർ പറഞ്ഞു.