haritha
കലാമണ്ഡലം ഹരിത പാഞ്ഞാളിൽ അവതരിപ്പിച്ച നങ്ങ്യാർ കൂത്ത്

തൃശൂർ: ശ്രീകൃഷ്ണചരിതം നങ്ങ്യാർ കൂത്തിന്റെ സമ്പൂർണ്ണ അവതരണത്തിനൊരുങ്ങി കലാമണ്ഡലം ഹരിത. 36 അരങ്ങുകളിലായി അവതരിപ്പിക്കുന്നതിന്റെ ആദ്യ മൂന്ന് അവതരണങ്ങൾ പാഞ്ഞാൾ ലക്ഷ്മി നാരായണ ക്ഷേത്രത്തിന്റെ ഊട്ടുപുരയിൽ കഴിഞ്ഞയാഴ്ച നടന്നു. കല്പലതികയുടെ പുറപ്പാട് മുതലുള്ള ഭാഗങ്ങളാണ് ഇതുവരെ കഴിഞ്ഞത്. വരും മാസങ്ങളിൽ ബാക്കി ഭാഗങ്ങൾ അവതരിപ്പിക്കും.

217 ശ്‌ളോകങ്ങളാണ് വിവിധ അരങ്ങളുകളിലായി അവതരിപ്പിക്കുക. കഥാ സന്ദർഭങ്ങൾക്ക് അനുസരിച്ച് അവതരണത്തിന്റെ സമയ ദൈർഘ്യത്തിൽ മാറ്റമുണ്ടാകും. പരമാവധി രണ്ടര മണിക്കൂർ വരെ നീളാം. 2019ൽ കലാമണ്ഡലത്തിൽ നിന്നും കോഴ്‌സ് പൂർത്തിയാക്കിയ ഹരിത അവിടെത്തന്നെ കൂടിയാട്ടം, നങ്ങ്യാർകൂത്ത് അദ്ധ്യാപികയായി. മിഴാവ് വാദകൻ കലാമണ്ഡലം മണികണ്ഠനാണ് ഭർത്താവ്. ഇവർക്കൊപ്പം രാഹുൽ, വിജയ്, നേപഥ്യ ജിനേഷ്, നില, സജിത, കലാനിലയം രാജൻ എന്നിവരാണ് സംഘാംഗങ്ങൾ. സൗഹിത്യ കലാ സാംസ്‌കാരിക സംഘടനയുടെ ആഭിമുഖ്യത്തിലായിരുന്നു അവതരണം.