 
തൃശൂർ: അയനം സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ 24ന് രാവിലെ പത്തിന് ഡോ. സുകുമാർ അഴീക്കോട് സ്മൃതി നടക്കും. അയനം ഡോ. സുകുമാർ അഴീക്കോട് ഇടത്തിൽ പി. ബാലചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം നിർവഹിക്കും. അയനം ചെയർമാൻ വിജേഷ് എടക്കുന്നി അദ്ധ്യക്ഷനാകും. ജയരാജ് വാര്യർ, പാർവ്വതി പവനൻ, എം. ഹരിദാസ്, ഷീബ അമീർ, എം.എൻ. വിനയകുമാർ, എൻ. ശ്രീകുമാർ, ജോൺ ഡാനിയേൽ, ജോയ് എം. മണ്ണൂർ, സുനിൽ ലാലൂർ, ഭാസി പാങ്ങിൽ, എ. സേതുമാധവൻ, ഫ്രാങ്കോ ലൂയീസ്, സെബാസ്റ്റ്യൻ ജോസഫ് , പി.ഐ. സുരേഷ് ബാബു, പി.വി. ഉണ്ണിക്കൃഷ്ണൻ, സി.പി. സജി, യു.എസ്. ശ്രീശോഭ്, ജി.ബി. കിരൺ, ടി.എം. അനിൽകുമാർ എന്നിവർ പങ്കെടുക്കും.