 
കൊടുങ്ങല്ലൂർ: സി.പി.എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കൊടുങ്ങല്ലൂർ ലോക്കൽ കമ്മിറ്റി കൊടുങ്ങല്ലൂരിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രം പ്രതിബാധിക്കുന്ന സമ്മേളന സപ്ലിമെന്റ് പുറത്തിറക്കി. ജില്ലയിലെ മുതിർന്ന നേതാവായ അമ്പാടി വേണുവും ജില്ലാ കമ്മിറ്റി അംഗം പി.കെ. ചന്ദ്രശേഖരനും ചേർന്ന് ഏരിയ സെക്രട്ടറി കെ.കെ. ആബിദലിക്ക് നൽകി പ്രകാശനം ചെയ്തു. ഏരിയ കമ്മിറ്റി അംഗങ്ങളായ കെ.ആർ. ജൈത്രൻ, ടി.കെ. രമേശ് ബാബു, ലോക്കൽ സെക്രട്ടറി ടി.പി. പ്രഭേഷ്, സി.എസ്. സുവിന്ദ്, എം.എസ്. വിനയകുമാർ, കെ.കെ. ഹാഷിക്ക് എന്നിവർ പങ്കെടുത്തു. സമ്മേളനം നടക്കുന്ന 21, 22, 23 തീയതികളിൽ പ്രദേശത്തെ ബ്രാഞ്ചുകളിൽ ഗൃഹസന്ദർശനത്തിലൂടെ സപ്ലിമെന്റ് വിതരണം ചെയ്യും.