കൊവിഡ് മൂന്നാം തരംഗ പ്രതിരോധം
കൊടുങ്ങല്ലൂർ: സംസ്ഥാനത്ത് കൊവിഡ് മൂന്നാം തരംഗം അതിതീവ്രമാകുന്ന സാഹചര്യത്തിൽ കയ്പമംഗലം മണ്ഡലത്തിൽ ജാഗ്രതാ നടപടികൾ ഊർജിതമാക്കുന്നതിനായി ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം വിളിച്ചു ചേർത്തു. ഇതിന്റെ ഭാഗമായി എല്ലാ പഞ്ചായത്തുകളിലും അടിയന്തര യോഗം വിളിക്കും. നിലവിലെ സാഹചര്യത്തിൽ രണ്ട് മാസമെങ്കിലും നിയന്ത്രണം ശക്തിപ്പെടത്തേണ്ടിവരുമെന്ന് ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ അഭിപ്രായപ്പെട്ടു. ഓൺലൈനായി ചേർന്ന യോഗത്തിൽ മതിലകം ബ്ലോക്ക് പ്രസിഡന്റ് സി.കെ. ഗിരിജ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.പി. രാജൻ, ബിന്ദു രാധാകൃഷ്ണൻ, സീനത്ത് ബഷീർ, വിനീത മോഹൻദാസ്, ശോഭന രവി, ചന്ദ്രബാബു, വൈസ് പ്രസിഡന്റ് ജയസുനിൽ രാജ്, ഡോ. സാനു പരമേശ്വരൻ, കെ.എസ്. ജയ, സുഗത ശശിധരൻ തുടങ്ങിയവർ പങ്കെടുത്തു.
യോഗ തീരുമാനങ്ങൾ
ആർ.ആർ.ടി സംവിധാനം പുനരാവിഷ്‌കരിക്കും. ആവശ്യമെങ്കിൽ ഓരോ പഞ്ചായത്തിലും ഡി.സി.സി സെന്റർ സജ്ജീകരിക്കും. മത്സ്യ മാർക്കറ്റുകൾ, അഴീക്കോട് മുനയ്ക്കൽ ഡോൾഫിൻ ബീച്ച് തുടങ്ങിയ സ്ഥലങ്ങളിൽ ശക്തമായ നിയന്ത്രണം ഏർപ്പെടുത്തും. എല്ലാ പഞ്ചായത്തുകളിലും മൈക്ക് അനൗൺസ്‌മെന്റ് നടത്തും.