ഇരിങ്ങാലക്കുട: നിർദ്ധനയായ വീട്ടമ്മയ്ക്ക് കൊമ്പൊടിഞ്ഞാമാക്കൽ ലയൺസ് ക്ലബിന്റെ നേതൃത്വത്തിൽ വീടൊരുക്കി നൽകും. കൊമ്പൊടിഞ്ഞാമാക്കൽ ലയൺസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ മണപ്പുറം ഫൗണ്ടേഷന്റെ സഹകരണത്തോടെയാണ് ഭർത്താവ് മരണപ്പെട്ട പെരുമ്പിളളി വീട്ടിൽ ബിന്ദു സുബ്രഹ്മണ്യന് വീട് നിർമ്മിച്ചു നൽകുക. ഏകദേശം 600 സ്‌ക്വയർ ഫീറ്റിലാണ് വീടിന്റെ നിർമ്മാണം. വിദ്യാർത്ഥികളായ മാളവിക, മിഥുൻ എന്നിവരടങ്ങുന്നതാണ് ബിന്ദുവിന്റെ കുടുംബം. ഇന്ന് രാവിലെ എട്ടിന് മണ്ണാർമൂല കോളനിയിൽ ലയൺസ് ക്ലബ് ഡിസ്ട്രിക്ട് അഡ്‌വൈസർ ജോൺസൻ കോലങ്കണ്ണി വീടിന്റെ തറകല്ലിടൽ കർമ്മം നിർവഹിക്കും. മണപ്പുറം ഫൗണ്ടേഷൻ പ്രതിനിധി ജോർജ് ഡി. ദാസ് മുഖ്യാതിഥിയാകും. കൊമ്പൊടിഞ്ഞാമാക്കൽ ലയൺസ് ക്ലബ്ബ് പ്രസിഡന്റ് അഡ്വ. അഡ്വ. ക്ലമൻസ് തോട്ടാപ്പിള്ളി അദ്ധ്യക്ഷനാകും. എൻ. സത്യൻ, സി.ജെ. ആന്റോ, പ്രൊഫ. കെ.ആർ. വർഗീസ്, ബിജു കൊടിയൻ, മണിലാൽ എന്നിവർ പങ്കെടുക്കും.