ചാലക്കുടി: തൊഴിൽ സുരക്ഷ ഉറപ്പ് വരുത്തണമെന്ന് ആവശ്യപ്പെട്ട് എച്ച്.ആർ.സി.എൽ.ആർ, എസ്.എൽ.ആർ വിഭാഗം തൊഴിലാളികൾ പണിമുടക്ക് നടത്തി. കേരള ഇറിഗേഷൻ ആൻഡ് പ്രൊജക്ട് വർക്കേഴ്‌സ് യൂണിയന്റെ നേതൃത്വത്തിൽ പ്രഖ്യാപിച്ച സെക്രട്ടറിയേറ്റ് മാർച്ചിന്റെ മുന്നോടിയായിരുന്നു പണിമുടക്ക്. പമ്പിംഗ് സ്റ്റേഷനുകൾ അടച്ചിട്ട് ചാലക്കുടിയിൽ പണിമുടക്കിയ തൊഴിലാളികൾ മൈനർ ഇറിഗേഷൻ കാര്യാലയത്തിന് മുൻപിൽ ധർണ നടത്തി. ജില്ലാ പ്രസിഡന്റ് വി.ആർ. ഉണ്ണിക്കൃഷ്ണൻ, സെക്രട്ടറി ഐ.കെ. സുബ്രൻ എന്നിവർ പ്രസംഗിച്ചു. സി.ഐ.ടി.യു.സി, ഐ.എൻ.ടി.യു.സി, കെ.ടി.യു.സി, യു.ടി.യു.സി തുടങ്ങിയ വിഭാഗങ്ങൾ പണിമുടക്കിൽ പങ്കെടുത്തു.