ചാലക്കുടി: പരിയാരം കൊമ്പൻപാറ തടയണയിൽ അടിഞ്ഞ് കൂടിയ മരത്തടികൾ കുളിക്കാനെത്തുന്നവർക്ക് ഭീഷണിയാകുന്നു. വെള്ളപ്പൊക്കത്തിൽ എത്തിയ തടികളും കൊമ്പും മറ്റുമാണ് തടയണയുടെ വിവിധ ഭാഗങ്ങളിൽ തടഞ്ഞ് കിടക്കുന്നത്. വേനലായതോടെ കൂടുതൾ ആളുകൾ പുഴയിൽ കുളിക്കാനെത്തുന്നുണ്ട്. വെള്ളത്തിനടിയിൽ കിടക്കുന്ന ഉണങ്ങിയ ചില്ലകളിൽ ചവിട്ടി പലർക്കും പരുക്കുമുണ്ടായി. താഴെ കിടക്കുന്ന കൊമ്പുകൾ കുളിക്കാനെത്തുന്നവരുടെ ശ്രദ്ധയിൽപെടാറില്ല. ഷട്ടറുകളുടെ ഭാഗത്തും തടികളുണ്ട്. നീന്തി കുളിക്കുന്നവർക്ക് ഇത് ഭീഷണിയാണ്. എത്രയും വേഗം തടികൾ എടുത്ത് മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.