വടക്കാഞ്ചേരി: കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ വടക്കാഞ്ചേരി നഗരസഭയിൽ ഡിവിഷൻ തലത്തിൽ ജാഗ്രതാസമിതി പുന:സംഘടിപ്പിക്കാൻ നഗരസഭാ യോഗം തീ രു മാനിച്ചു. വളണ്ടിയർമാരെ ഡിവിഷൻ തലത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് സജ്ജരാക്കും. കൊവിഡ് രോഗികൾക്ക് ആവശ്യമായ മരുന്നുകൾക്ക് നഗരസഭാ പ്ലാൻ ഫണ്ടിൽ തുക വകയിരുത്തും. കച്ചവട സ്ഥാപനങ്ങളിൽ മാസ്‌ക് , സാനിറ്റൈസർ, കൈകഴുകുന്നതിനുള്ള വെള്ളം എന്നിവ ഉണ്ടെന്ന് ഉറപ്പ് വരുത്തണം. 41 ഡിവി ഷനുകളിലും മൈക്ക് പ്രചാരണം നടത്തും. മരുന്നും ഭക്ഷണവും ഡിവിഷൻ തലത്തിൽ ഉറപ്പ് വരുത്തും. കുട്ടികൾക്ക് വാക്‌സിൻ രജിസ്‌ട്രേഷൻ പൂർത്തീകരിക്കും. ആ വശ്യമെങ്കിൽ ഡി.സി.സികൾ ആരംഭിക്കും. അടിയന്തര സാഹചര്യം നേരിടാൻ നഗരസഭ കോർ കമ്മിറ്റി 24 മണിക്കൂറും പ്രവർത്തിക്കും. യോഗത്തിൽ നഗരസഭാ ചെയർമാൻ പി.എൻ. സുരേന്ദ്രൻ അദ്ധ്യക്ഷനായി.