east-up-schoolനാട്ടിക ഈസ്റ്റ് യു.പി സ്‌കൂളിന്റെ വാർഷികാഘോഷ ചടങ്ങിൽ നിന്ന്.

തൃപ്രയാർ: നാട്ടിക ഈസ്റ്റ് യു.പി സ്‌കൂളിന്റെ 104മത് വാർഷികാഘോഷവും, യാത്രഅയപ്പ് സമ്മേളനവും, ഉപഹാര സമർപ്പണവും നാട്ടിക പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി ബാബു ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എം.എസ്. സജീഷ് അദ്ധ്യക്ഷനായി. എ.ഇ.ഒ ബീന കെ.ബി മുഖ്യാതിഥിയായി. 31 വർഷത്തെ ഔദ്യോദിക ജീവിതത്തിന് ശേഷം പ്രധാന അദ്ധ്യാപികയായി വിരമിക്കുന്ന പി.ആർ. സ്‌നേഹലത ടീച്ചർക്കും 27 വർഷം അദ്ധ്യാപികയായി സേവനമനുഷ്ടിച്ച ടി.കെ. പ്രമീള ടീച്ചർക്കുമാണ് യാത്രഅയപ്പ് നൽകിയത്.എൽ.എസ്.എസ് ലഭിച്ച വിദ്യാർത്ഥികൾക്കുള്ള സമ്മാനങ്ങൾ നാട്ടിക പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ബിന്ദു പ്രദീപും, വിവിധ മത്സരങ്ങളിൽ വിജയം നേടിയ കുട്ടികൾക്കുള്ള പുരസ്‌കാരങ്ങൾ തളിക്കുളം ബ്ലോക്ക് പ്രോഗ്രാം കോ- ഓർഡിനേറ്റർ പി.എം. മോഹൻരാജും വിതരണം ചെയ്തു. തളിക്കുളം ബ്ലോക്ക് പഞ്ചായത്തംഗം ജൂബി പ്രദീപ്, സുഷിത ശ്രീപുഷ്പൻ, നീതു അനിൽ, സജീവ് കെ.വി, ആയിഷ സി എന്നിവർ സംസാരിച്ചു.