പറപ്പൂർ: സി.പി.എം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് തോളൂർ ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച ജില്ലാതല വടംവലി മത്സരം സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ. ഉദ്ഘാടനം ചെയ്തു. കെ.പി.രവീന്ദ്രൻ അദ്ധ്യക്ഷനായി. മുഖ്യാതിഥിയായി പുഴയ്ക്കൽ ഏരിയ സെക്രട്ടറി കെ.എസ്.സുഭാഷ് മാസ്റ്റർ പങ്കെടുത്തു. അഞ്ച് വടംവലി ടീമുകൾ പങ്കെടുത്തു. കൈപ്പറമ്പ് പുത്തൂർ ടീം വിന്നേഴ്‌സായി. വള്ളത്തോൾ നഗർ പുതുരുത്തി ടീം രണ്ടാം സ്ഥാനം കരസ്ഥമാക്കി. വിജയികൾക്ക് സംസ്ഥാന കമ്മിറ്റി അംഗം എൻ.ആർ. ബാലൻ ട്രോഫികൾ സമ്മാനിച്ചു. ലോക്കൽ സെക്രട്ടറി കെ.എൽ. സെബാസ്റ്റ്യൻ സ്വാഗതവും പ്രോഗ്രാം കൺവീനർ കെ.ആർ. രജിൽ നന്ദിയും പറഞ്ഞു.