kodiyeri

തൃശൂർ: എത്രയോ പേർക്ക് കൊവിഡ് പിടിപെട്ടിട്ടുണ്ടെന്നും നടൻ മമ്മൂട്ടിക്ക് കൊവിഡ് വന്നത് ഏത് സമ്മേളനത്തിൽ പങ്കെടുത്തിട്ടാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സി.പി.എം സമ്മേളനം നടക്കുന്ന ജില്ലകളെ കൊവിഡ് നിയന്ത്രണങ്ങളുള്ള കാറ്റഗറിയിൽ നിന്നും ഒഴിവാക്കിയെന്ന പ്രതിപക്ഷനേതാവിന്റെ വിമർശനത്തിനായിരുന്നു കോടിയേരിയുടെ മറുപടി. കൊവിഡ് മാനദണ്ഡങ്ങളും കാറ്റഗറികളും നിശ്ചയിച്ചത് സർക്കാരാണ്. സി.പി.എം സമ്മേളനം നടത്തുന്നതിനായി സർക്കാരിന്റെ കൊവിഡ് മാനദണ്ഡങ്ങളിലോ കാറ്റഗറി നിർണയത്തിലോ ഇടപെട്ടിട്ടില്ല. സി.പി.എമ്മിന്റെ ആളുകൾക്കുതന്നെ രോഗം പടർത്തണം എന്ന ആഗ്രഹം സി.പി.എമ്മിനുണ്ടാകുമോ? സന്നദ്ധപ്രവർത്തനങ്ങളിൽ മുന്നിട്ടിറങ്ങാനാണ് പ്രവർത്തകരോട് പാർട്ടി ആഹ്വാനം ചെയ്തിട്ടുള്ളത്.

മാസ്‌ക് ധരിക്കുക, സാനിറ്റൈസർ ഉപയോഗിക്കുക തുടങ്ങിയവയെല്ലാം പാലിച്ചാണ് സമ്മേളനത്തിൽ എല്ലാവരും പങ്കെടുക്കുന്നത്. പ്രതിനിധികളുടെ എണ്ണം കുറച്ചു. 400 പ്രതിനിധികൾ പങ്കെടുക്കേണ്ട ജില്ലാ സമ്മേളനത്തിൽ 150പേർ മാത്രമാണുള്ളത്. സംസ്ഥാന സമ്മേളനവും അത്തരത്തിലാകും ക്രമീകരിക്കുക. കാസർകോടും തൃശൂരും കൊവിഡ് പ്രശ്‌ന ബാധിത കാറ്റഗറിയിലില്ല. അടുത്ത ആഴ്ച സമ്മേളനം നടക്കേണ്ട ആലപ്പുഴയാണ് ഈ കാറ്റഗറിയിലുള്ളത്.

ആലപ്പുഴയിൽ എന്തുവേണമെന്ന് തീരുമാനിക്കും. പൊതുപരിപാടികൾ എല്ലാം വേണ്ടെന്നുവച്ചു. അതെല്ലാം വെർച്വലാക്കി. ജില്ലാ സമ്മേളനങ്ങൾ എല്ലാ രീതിയിലുമുള്ള നിർദ്ദേശങ്ങളും മാനദണ്ഡങ്ങളും പാലിച്ചാണ് നടത്തുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ വസ്തുതകൾ പഠിച്ച ശേഷം വേണം പ്രതികരിക്കാൻ. ലോക് ഡൗൺ ദിവസമായ ഞായറാഴ്ചയിലെ സമ്മേളന നടത്തിപ്പിനെ കുറിച്ച് പിന്നീട് തീരുമാനിക്കുമെന്നും കോടിയേരി പറഞ്ഞു.

 ഹൈ​ക്കോ​ട​തി​ ​വി​ധി​ ​തൃ​ശൂ​രി​ന് ​ബാ​ധ​ക​മ​ല്ലെ​ന്ന് ​കോ​ടി​യേ​രി

ഹൈ​ക്കോ​ട​തി​ ​വി​ധി​ ​തൃ​ശൂ​രി​ന് ​ബാ​ധ​ക​മ​ല്ലെ​ന്ന് ​സി.​പി.​എം​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​കോ​ടി​യേ​രി​ ​ബാ​ല​കൃ​ഷ്ണ​ൻ.​ ​ഇ​ന്ന​ലെ​യു​ണ്ടാ​യ​ ​ഹൈ​ക്കോ​ട​തി​ ​വി​ധി​യി​ൽ​ ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് ​പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.
സി.​പി.​എ​മ്മി​ന്റെ​ ​ഭാ​ഗം​ ​കേ​ൾ​ക്കാ​തെ​യാ​ണ് ​കോ​ട​തി​ ​വി​ധി​യു​ണ്ടാ​യ​ത്.​ ​കോ​ട​തി​ ​വി​ധി​യെ​ ​ബ​ഹു​മാ​നി​ക്കാ​നാ​ണ് ​കാ​സ​ർ​കോ​ട് ​ഇ​ന്ന​ലെ​ ​ന​ട​പ​ടി​ക​ൾ​ ​പൂ​ർ​ത്തി​യാ​ക്കി​യ​ത്.​ ​ഇ​ന്ന് ​ഉ​ച്ച​യോ​ടെ​ ​തൃ​ശൂ​രി​ലെ​ ​സ​മ്മേ​ള​ന​ ​ന​ട​പ​ടി​ക​ൾ​ ​പൂ​ർ​ത്തി​യാ​ക്കും.​ ​ആ​ല​പ്പു​ഴ​ ​ജി​ല്ലാ​സ​മ്മേ​ള​നം​ ​സം​ബ​ന്ധി​ച്ച് ​പി​ന്നീ​ട് ​തീ​രു​മാ​നം​ ​എ​ടു​ക്കു​മെ​ന്നും​ ​കോ​ടി​യേ​രി​ ​പ​റ​ഞ്ഞു.