തൃശൂർ: ബി.ജെ.പി മൈക്രോ ഫണ്ട് ഡോണേഷൻ ജില്ലാതല ഉദ്ഘാടനം ജില്ലാ അദ്ധ്യക്ഷൻ കെ.കെ. അനീഷ് കുമാർ നിർവഹിച്ചു. ജില്ലാ ഇൻ ചാർജ് സർജ്ജു തൊയക്കാവ് അദ്ധ്യക്ഷത വഹിച്ചു. മേഖലാ ജന. സെക്രട്ടറി രവികുമാർ ഉപ്പത്ത്, ജില്ലാ ജന.സെക്രട്ടറി ജസ്റ്റിൻ ജേക്കബ്, ജില്ലാ ഉപാദ്ധ്യക്ഷൻ സുജയ് സേനൻ, മഹിളാ മോർച്ച സംസ്ഥാന ട്രഷറർ സത്യലക്ഷ്മി, ജില്ലാ സെക്രട്ടറി റോഷൻ, മണ്ഡലം പ്രസിഡന്റ് വിപിൻ ഐനിക്കുന്നത്ത് എന്നിവർ സംസാരിച്ചു.