 
കയ്പമംഗലം: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ജീവിതം വഴിമുട്ടിയ യുവാവിന് ഉപജീവനത്തിനായി മുച്ചക്ര വാഹനം നൽകി കയ്പമംഗലം ചളിങ്ങാട് രാജീവ് ഗാന്ധി ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ്. കയ്പമംഗലം സ്വദേശി പുതിയ വീട്ടിൽ അബ്ദുറഹ്മാൻ മകൻ നസീറിനാണ് മുച്ചക്ര വാഹനം നൽകിയത്.
പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.ജെ. പോൾസൺ താക്കോൽ ദാനം നിർവഹിച്ചു. ക്ലബ് രക്ഷാധികാരി പി.എം.എ. സലാം അദ്ധ്യക്ഷനായി. കയ്പമംഗലം ഈസ്റ്റ് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.എ. അനസ്, പി.എ. ഗഫൂർ, വി.ബി. ജാബിർ, പി.എസ്. ഷാജഹാൻ, പി.എം.എ. ഗഫൂർ, ഷെഫീഖ് സിനാൻ എന്നിവർ സംസാരിച്ചു .
ക്ലബ് ഭാരവാഹികളായ ടി.എഫ്. ഹുസൈൻ, മുഹമ്മദ് റഫീഖ്, മുജീബ് റഹ്മാൻ, ജസീം ഷംസുദ്ദീൻ, ആഷിക്, ഇ.എ. ഷെഫീഖ്, ടി.കെ. ഉമ്മർ തുടങ്ങിയവർ സംബന്ധിച്ചു.