മാള: അന്നമനട പഞ്ചായത്തിൽ വെള്ളിയാഴ്ച നടന്ന വികസന സെമിനാർ പ്രതിപക്ഷ അംഗങ്ങൾ ബഹിഷ്കരിച്ചു. തീരുമാനങ്ങൾ പഞ്ചായത്ത് കമ്മറ്റിയിൽ ചർച്ച ചെയ്യുന്നില്ലെന്നും യു.ഡി.എഫ് അംഗങ്ങളുടെ വാർഡുകളിലേക്ക് ഫണ്ട് അനുവദിക്കുന്നില്ലെന്നും ആരോപിച്ചാണ് സെമിനാർ ബഹിഷ്കരിച്ചത്. എന്നാൽ ധനകാര്യ കമ്മിഷന്റെ വികസന സെമിനാറിൽ നിന്നും ബേസിക് ഗ്രാൻഡായി കുടുംബശ്രീയുടെ സഹകരണത്തോടെ ബി.ആർ.സി സെന്ററിൽ പഞ്ചായത്തിലെ നൂറ്റിഅറുപത്തിനാലോളം വരുന്ന ഭിന്നശേഷിക്കാരായ കുട്ടികൾക്ക് മികവിന്റെ കേന്ദ്രം നിർമ്മിക്കുന്നതിനാണ് വികസന സെമിനാർ സംഘടിപ്പിച്ചതെന്ന് പ്രസിഡന്റ് പി.വി. വിനോദ് പറഞ്ഞു.