kayyummu-left-the-cpm
കെ.എച്ച്.കയ്യുമ്മു

ചാവക്കാട്: പാർട്ടി നിരന്തരം അവഗണിക്കുകയാണെന്ന് കുറ്റപ്പെടുത്തി അംഗത്വവും എല്ലാ സംഘടനാ സ്ഥാനങ്ങളും രാജിവച്ചതായി സി.പി.എം നേതാവും ഒരുമനയൂർ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സനുമായ കെ.എച്ച്. കയ്യുമ്മു അറിയിച്ചു. വ്യാഴാഴ്ച ചേർന്ന ഒരുമനയൂർ പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയ ശേഷമാണ് പാർട്ടി സ്ഥാനങ്ങൾ രാജിവയ്ക്കുകയാണെന്ന പ്രഖ്യാപനം നടത്തിയത്. കർഷക സംഘം സംസ്ഥാന കമ്മിറ്റി അംഗവും സി.പി.എം ഒരുമനയൂർ എൽ.സി അംഗവുമായ കയ്യുമ്മു ഒരുമനയൂർ പഞ്ചായത്ത് പത്താം വാർഡ് മെമ്പറാണ്. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായും ഒരുമനയൂർ പഞ്ചായത്ത് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.

ഒരുമനയൂർ പഞ്ചായത്തിൽ മദ്യമാഫിയയാണ് സി.പി.എമ്മിനെ നിയന്ത്രിക്കുന്നത്. സി.പി.എം തന്നെ നോക്കുകുത്തിയാക്കി കോക്കസ് ഭരണം നടത്തുകയാണ്. സ്വാതന്ത്രവും ജനാധിപത്യവുമില്ലാത്തിടത്ത് പ്രവർത്തിക്കാനാവില്ല.
-കെ.എച്ച്.കയ്യുമ്മു.