പാവറട്ടി: കേരള കലാമണ്ഡലം നവതി ആഘോഷത്തോട് അനുബന്ധിച്ച് ചെണ്ടമേളത്തിനുള്ള ഗുരുദക്ഷിണ പുരസ്‌കാരത്തിന് വാദ്യകലാകാരനായ പതിയാർകുളങ്ങര പി.ജനാർദ്ദനൻ അർഹനായി. പ്രശസ്തിപത്രവും 5,000 രൂപ ക്വാഷ് അവാർഡും അടങ്ങുന്നതാണ് പുരസ്‌കാരം. മുല്ലശ്ശേരി പഞ്ചായത്തിലെ ഊരകം സ്വദേശിയായ ജനാർദ്ദനൻ (64) 15-ാം വയസ് മുതൽ ചെണ്ടവാദകനാണ്. കണിമംഗലം ഗോപി ആശാനാണ് ഗുരു. കേരളത്തിലെ പ്രമുഖ ക്ഷേത്രങ്ങളിൽ ചെണ്ടമേളത്തിൽ പങ്കെടുത്തിട്ടുണ്ട്. എലവത്തൂർ ഗവ. വെൽഫയർ എൽ.പി സ്‌കൂളിലെ ജീവനക്കാരനാണ്. രമ്യയാണ് ഭാര്യ. കൃഷ്ണപ്രസാദ്, ശിവപ്രസാദ് എന്നിവരാണ് മക്കൾ.