പാവറട്ടി: രാമവർമ്മപുരം ചിൽഡ്രൻസ് ഹോമിലെ കുട്ടികൾക്ക് വായനമൂല ഒരുക്കാനായി പാവറട്ടി സെന്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്‌ക്കൂളിലെ എൻ.എസ്.എസ് വളണ്ടിയേഴ്‌സ് ശേഖരിച്ച വിജ്ഞാന പുസ്തകങ്ങളും കഥാപുസ്തകങ്ങളും ലീഗൽ സർവീസ് അതോറിറ്റി വളണ്ടിയർ റമീളക്ക് കൈമാറി. ഇതോടൊപ്പം പുസ്തകങ്ങൾ സൂക്ഷിക്കാൻ ഒരു സ്റ്റീൽ അലമാരയ്ക്ക് വേണ്ടി 4000 രൂപയും സമാഹരിച്ച് നൽകി. സ്‌കൂൾ പ്രിൻസിപ്പൽ ഫാ. ഷാജു ഓളിയിൽ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ജോയ് പീറ്റർ, അദ്ധ്യാപകരായ കെ.ഡി.ജോയ്, സ്മിത ടീച്ചർ, അനോ ടീച്ചർ, എൻ.എസ്.എസ് ലീഡേഴ്‌സായ ആൽവിൻ വി.എസ്, അഞ്ചിമ.സി.എം എന്നിവർ സന്നിഹിതരായിരുന്നു.