പറപ്പൂർ: പുഴയ്ക്കൽ ബി.ആർ.സിയുടെ നേതൃത്വത്തിൽ പെൺകുട്ടികൾക്കായുള്ള സ്വയം പ്രതിരോധ പരിശീലന പരിപാടി പോന്നോരിൽ നടത്തി. ഗവ.വെൽഫെയർ യു.പി. സ്‌കൂളിൽ നടന്ന കരാത്തെ പരിശീലന പരിപാടി തോളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജി. പോൾസൻ ഉദ്ഘാടനം ചെയതു. വൈസ് പ്രസിഡന്റ് ശ്രീകല കുഞ്ഞുണ്ണി അദ്ധ്യക്ഷത വഹിച്ചു. കരാത്തെ പരിശീലകൻ മുരളി മാസ്റ്റർ, വരുൺ മാസ്റ്റർ, ജെൻസി ജേക്കബ്, ലതിക സുരാജ്, എൽസി ടീച്ചർ, ഷൈലജ ബാബു, ഷീന തോമാസ് തുടങ്ങിയവർ നേതൃത്വം നൽകി.