 
കൊടുങ്ങല്ലൂർ: ദേശീയപാത ബൈപാസിലെ അപകടാവസ്ഥ ഇല്ലാതാക്കുന്നതിനും അധികൃതരുടെ അനാസ്ഥകൾക്കെതിരെ നിരന്തരം ഒറ്റയാൾ പോരാട്ടം നടത്തി വരവെ റോഡപകടത്തിൽ മരിച്ച അയ്യാരിൽ അബ്ദുൾ ലത്തീഫിന്റെ നിര്യാണത്തിൽ കൊടുങ്ങല്ലൂർ കൂട്ടായ്മയുടെ നേതൃത്വത്തിൽ അനുസ്മരണം സംഘടിപ്പിച്ചു. ചെയർമാൻ നജു ഇസ്മയിൽ അദ്ധ്യക്ഷത വഹിച്ചു. പി.എ. സീതി, ഇ.കെ. സോമൻ, സലിം തോട്ടുങ്ങൽ, കെ.എ. ആനന്ദവല്ലി ടീച്ചർ, അബ്ദുൾ കരീം അയ്യാരിൽ, സഗീർ അയ്യാരിൽ, ടി.എം. കുഞ്ഞുമൊയ്തീൻ തുടങ്ങിയവർ സ്മരണകൾ പങ്കുവച്ചു. ബൈപാസിൽ വെളിച്ചം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് അബ്ദുൾ ലത്തീഫ് അയ്യാരിൽ നടത്തിവന്ന സമരം 'അബ്ദുൾ ലത്തീഫ് സ്മൃതി സത്യഗ്രഹം' എന്ന പേരിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ബൈപാസിൽ തുടർന്നു വരികയാണ്.