erakkalchal-raod
കുടിവെള്ള പൈപ്പ് പൊട്ടി റോഡ് തകർന്ന് ഗതാഗതം തടസപ്പെട്ട ചെന്ത്രാപ്പിന്നി ഏറാക്കച്ചാൽ റോഡ്

കയ്പമംഗലം: കുടിവെള്ള പൈപ്പ് പൊട്ടി റോഡ് തകർന്നു. ഗതാഗതം തടസപ്പെട്ടു. എടത്തിരുത്തി പഞ്ചായത്തിലെ ചെന്ത്രാപ്പിന്നി സി.വി. സെന്റർ കിഴക്കോട്ട് ഏറക്കചാൽ റോഡിലാണ് കാലപ്പഴക്കം ചെന്ന കുടിവെള്ള പൈപ്പ് പൊട്ടി റോഡ് തകർന്നത്. ഇവിടെ കുടിവെള്ളം പാഴാകുന്ന സ്ഥിതിയാണ്. വെള്ളം ഒഴുകി റോഡ് തകർന്നതിനാൽ അപകടം സംഭവിക്കാതിരിക്കാൻ നാട്ടുകാർ വലീയ വീപ്പ വച്ചിരിക്കുകയാണ്. ഇപ്പോൾ വലിയ വാഹനങ്ങൾക്ക് റോഡിലൂടെ പോകാൻ പറ്റാത്ത അവസ്ഥയാണ്. പലതവണ ജല അതോറിറ്റിയെ വിവരം അറിയിച്ചെങ്കിലും പൈപ്പ് ശരിയാക്കാൻ വേണ്ട നടപടി അധികൃതർ സ്വീകരിച്ചില്ലെന്ന് നാട്ടുകാർ പറഞ്ഞു. മേഖലയിലെ ടിപ്പുസുൽത്താൻ റോഡിലും പൈപ്പ് പൊട്ടി ജലം പാഴാകുന്ന അവസ്ഥയാണ്. ഇവിടെയും റോഡുകൾ തകർന്നിട്ടുണ്ട്.