വടക്കാഞ്ചേരി: ശ്രീനാരായണ ഗുരുദേവൻ സ്ഥാപിച്ച തലപ്പിള്ളി എസ്.എൻ.ഡി.പി യൂണിയൻ പാർളിക്കാട് നടരാജഗിരി ശ്രീബാല സുബ്രഹ്മണ്യ ക്ഷേത്ര സന്നിധിയിൽ പുതുതായി നിർമ്മിച്ച ഗുരുദേവ ക്ഷേത്രത്തിൽ ഫെബ്രുവരി 6 ന് നിശ്ച്ചയിച്ച ഗുരുദേവ പ്രതിഷ്ഠ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാറ്റി വച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് തലപ്പിള്ളി യൂണിയൻ സെക്രട്ടറി ടി.ആർ. രാജേഷ് അറിയിച്ചു.