 ജിഷ്ണുവിന്റെയും അഭിരാമിയുടെയും വിവാഹ ദിനത്തിൽ ആക്ട്‌സ് തൃപ്രയാർ ബ്രാഞ്ച് മംഗളദിനോപഹാരം പദ്ധതിയിലേക്ക് സഹായധനം നൽകുന്ന ചടങ്ങിൽ നിന്ന്.
ജിഷ്ണുവിന്റെയും അഭിരാമിയുടെയും വിവാഹ ദിനത്തിൽ ആക്ട്‌സ് തൃപ്രയാർ ബ്രാഞ്ച് മംഗളദിനോപഹാരം പദ്ധതിയിലേക്ക് സഹായധനം നൽകുന്ന ചടങ്ങിൽ നിന്ന്.
തൃപ്രയാർ: വിവാഹ ദിനത്തിൽ തൃപ്രയാർ ആക്ട്‌സിന് ധനസഹായം കൈമാറി വധൂവരന്മാർ. വലപ്പാട് തണ്ടയാംപറമ്പിൽ സന്തോഷ് - ബിന്നി ദമ്പതികളുടെ മകൻ ജിഷ്ണുവിന്റെയും ചെന്ത്രാപ്പിന്നി വെളമ്പത്ത് സുഭാഷ് - അഷിത ദമ്പതികളുടെ മകൾ അഭിരാമിയുടെയും വിവാഹ ദിനത്തിലാണ് ആക്ട്‌സ് തൃപ്രയാർ ബ്രാഞ്ച് മംഗളദിനോപഹാരം പദ്ധതിയിലേക്ക് സഹായധനം നൽകിയത്. വലപ്പാട് പഞ്ചായത്ത് പ്രസിഡന്റ് ഷിനിത ആഷിക്ക് സഹായധനം ഏറ്റുവാങ്ങി. ആക്ട്‌സ് ഭാരവാഹികളായ ജില്ലാ പ്രതിനിധി ടി.യു. സുഭാഷ് ചന്ദ്രൻ, ജോയിന്റ് സെക്രട്ടറി രഹ്ന ബിനീഷ്, ജോയിന്റ് കൺവീനർ വാസൻ ആന്തുപറമ്പിൽ എന്നിവർ പങ്കെടുത്തു.