foto
കാട്ടാനകൾ നശിപ്പിച്ച വാഴത്തോട്ടത്തിൽ കർഷകൻ.

പുത്തൂർ: മലയോര മേഖലയിലെ കർഷകരെ ദുരിതത്തിലാക്കി കാട്ടാനക്കൂട്ടം കൃഷിയിടങ്ങളിൽ സംഹാര താണ്ഡവമാടുന്നു. കഴിഞ്ഞ രണ്ട് ദിവസമായി കാട്ടാനകൾ മലയോര മേഖലയിലെ ക്യഷിയിടങ്ങളിൽ ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിക്കുകയാണ്. ശനിയാഴ്ച പുലർച്ചെ മരോട്ടിച്ചാൽ ചുള്ളികടവിൽ കള്ളിപ്പറമ്പൻ ഔസേപ്പിന്റെയും പൈലോതിന്റെയും കൃഷിയിടങ്ങളിൽ ഇറങ്ങി 350 ഓളം വാഴകൾ നശിപ്പിച്ചു. വെള്ളിയാഴ്ച പുലർച്ചെയും ഈ പ്രദേശത്ത് കാട്ടനകൾ ഇറങ്ങിയിരുന്നു. വനം വകുപ്പ് ഉദ്ദ്യോഗസ്ഥർ സംഭവം അറിഞ്ഞ് സ്ഥലത്തെത്തി നാശനഷ്ടം സംബന്ധിച്ച വിവരങ്ങൾ അമ്പേഷിച്ച് പോയി. വൈദ്യുതി വേലികൾ പ്രവർത്തിക്കാതായിട്ട് വർഷങ്ങൾ കഴിഞ്ഞു. പല സ്ഥങ്ങളിലും സൗരോർജ വേലികളും പാനലുകളും തകരാറിലാണ്. ഇതിന് പരിഹാരം കാണാൻ ഒരു നടപടിയും സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല.

വന്യജീവി ആക്രമണം മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് യഥാസമയം നഷ്ടപരിഹാരം ലഭിക്കുന്നില്ല. കൃഷി നാശം സംഭവിക്കുമ്പോൾ സ്ഥലം സന്ദർശിക്കുന്ന രാഷ്ടിയ നേതാക്കൾ പിന്നിട് തിരിഞ്ഞുനോക്കാറില്ല.
-കർഷകർ