cochin
കൊച്ചിൻ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് ടി.കെ. വിജയരാഘവൻ അനുസ്മരണ യോഗത്തിൽ ബോർഡ് പ്രസിഡന്റ് വി. നന്ദകുമാർ സംസാരിക്കുന്നു.

തൃശൂർ: കൊച്ചിൻ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ മുൻ പ്രസിഡന്റ് ഡോ.ടി.കെ. വിജയരാഘവൻ അനുസ്മരണം സംഘടിപ്പിച്ചു. പ്രസിഡന്റ് വി. നന്ദകുമാർ അദ്ധ്യക്ഷത വഹിച്ചു. സ്‌പെഷ്യൽ കമ്മിഷണർ എൻ.ജ്യോതി, ബോർഡ് അംഗം എം.ജി. നാരായണൻ, കെ.കെ. വത്സരാജ്, അഡ്വ.ബി. ഗോപാലകൃഷ്ണൻ, രവികുമാർ. കെ.എൻ. കൃഷ്ണൻകുട്ടി, എം.കൃഷ്ണൻ എന്നിവർ സംസാരിച്ചു.