ചാലക്കുടി: പാലിയേക്കര ടോൾ പ്ലാസയുടെ നടത്തിപ്പ് മറ്റേതെങ്കിലും കമ്പനിക്ക് കൈമാറാൻ ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് കമ്പനി ശ്രമങ്ങൾ ആരംഭിച്ചതായി അറിയുന്നു. കമ്പനിക്ക് യഥേഷ്ടം ഫണ്ട് നൽകുന്ന പ്രവണതയിൽ നിന്നും എൻ.എച്ച്.എ.ഐ പിൻവാങ്ങിയതോടെയാണ് വലിയൊരു തുകയ്ക്ക് മറ്റൊരു കമ്പനിയെ നിർമ്മാണ പ്രവൃത്തി ഏൽപ്പിച്ച് ദേശീയപാത കരാറിൽ നിന്നും തലയൂരാൻ അവർ നീക്കം ആരംഭിച്ചത്. കരാറിൽ പറഞ്ഞിരിക്കുന്ന മർമ്മ പ്രധാനമായ പല പ്രവൃത്തികളും പത്തു വർഷം പിന്നിടുമ്പോഴും ആരംഭിക്കാൻ അവർക്കായിട്ടില്ല. ഇതുമൂലം പ്രാദേശികമായ എതിർപ്പുകൾ രൂക്ഷമാവുകയും ചെയ്തു. പല പ്രവൃത്തികളും നിയമക്കുരുക്കിലുമായി. ഇതെല്ലാം കണക്കിലെടുത്താണ് പിൻവാങ്ങാനുള്ള അവരുടെ ശ്രമം. പാലിയേക്കര ടോൾ പ്ലാസയുടെ പ്രതിദിന വരുമാനത്തിൽ നിന്നും പതിനൊന്ന് ശതമാനം തുകയാണ് പതിനേഴ് വർഷത്തേയ്ക്ക് കരാർ പ്രകാരം ജി.ഐ.പി.എല്ലിന് ലഭിക്കുക. കൊവിഡ് പ്രതിസന്ധിക്ക് മുൻപ്് ദിനംപ്രതി ടോൾ പ്ലായിലെ വരുമാനം ഒരു കോടി രൂപയായിരുന്നു. എൻ.എച്ച്.എ.ഐയ്ക്കും കൂടി ബന്ധമുള്ള ജോയിന്റ്് ബാങ്ക് അക്കൗണ്ടിൽ എത്തുന്ന ഫണ്ട് മുൻകാലങ്ങളിൽ അവർക്ക് യഥേഷ്ടം ലഭിച്ചിരുന്നു. വ്യാപക പരാതിയെ തുടർന്ന് ഇത്തരത്തിലുള്ള ചെലവിടലിൽ നിന്ന്് ദേശീയപാത അധികൃതർ മുഖം തിരിച്ചതോടെ കരാർ കമ്പനിക്കാർ സാമ്പത്തിക പ്രതിസന്ധിയിലായി. ചാലക്കുടി അടിപ്പാത നിർമ്മാണത്തിന്റെ സ്തംഭനാവസ്ഥയ്ക്ക് അതും കാരണമായി. മുരിങ്ങൂർ അടിപ്പാത നിർമ്മിച്ചത് മാനദണ്ഡം പാലിക്കാതെയുമായിരുന്നു. 5 മീറ്റർ ഉയരം വേണമെന്ന നിയമം നിലനിൽക്കെ അവിടെ അടിപ്പാത 4.6 മീറ്ററിൽ ഒതുങ്ങി. മാൻഹോൾ എന്ന കാറ്റഗറിയിൽ ഉൾപ്പെടുന്ന മുരിങ്ങൂർ അടിപ്പാതയുടെ അടിയിൽ വച്ചുണ്ടാകുന്ന വാഹനാപകടങ്ങൾക്ക് ഇൻഷ്വറൻസ് പരിരക്ഷ നിഷേധിക്കപ്പെട്ടാലും അത്ഭുതപ്പെടാനില്ല. ഇത്തരത്തിൽ അനേകം പരാതികൾ ജി.ഐ.പി.എൽ കമ്പനിയുടെ പേരിൽ നിലനിൽക്കുന്നു.
ദേശീയപാത നിർമ്മാണ കരാറിലെ ഇനിയും നടപ്പാക്കാത്ത പ്രവൃത്തികൾ
................
............