അളഗപ്പനഗർ: പഞ്ചായത്തിൽ ഇന്നലെ വന്ന ടെസ്റ്റ് ഫലങ്ങൾ പ്രകാരം 125 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിഭാഗം വ്യാഴാഴ്ച നടത്തിയ ആർ.ടി.പി.സി.ആർ പരിശോധനയിൽ 75 പേർക്കും വ്യാഴം, വെള്ളി ദിവസങ്ങളിലായി സ്വകാര്യ ലാബുകളിൽ നടത്തിയ പരിശോധനയിൽ 50 പേർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. പഞ്ചായത്ത്പരിധിയിൽ രണ്ട് ദിവസം മുമ്പ് ഒരു ഒമിക്രോൺ കേസും റിപ്പോർട്ട് ചെയ്തിരുന്നു. ദുബായിൽ നിന്നെത്തിയ പ്രവാസിക്കാണ് ഓമിക്രോൺ സ്ഥിരീകരിച്ചത്. കൊവിഡ് പടരുന്ന പശ്ചാത്തലത്തിൽ അളഗപ്പ നഗർ പഞ്ചായത്തിൽ പ്രസിഡന്റ് പ്രിൻസൻ തയ്യാലക്കലിന്റെ അദ്ധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. ആർ.ആർ.ടി, പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിക്കാൻ തീരുമാനമായി.