1
പാ​ർ​ട്ടി​ ​സ​മ്മേ​ള​നം​ ​ന​ട​ത്താ​ൻ​ ​ക​ള​ക്ട​ർ​ ​അ​നു​മ​തി​ ​ന​ൽ​കി​യെ​ന്ന് ​ആ​രോ​പി​ച്ച് ​കെ.​എ​സ്.​യു​ ​പ്ര​വ​ർ​ത്ത​ക​ർ​ ​തൃ​ശൂ​ർ​ ​ക​ള​ക്ടറേ​റ്റി​ന് ​മു​ന്നി​ൽ​ ​തി​രു​വാ​തി​ര​ ​ക​ളി​ച്ച് ​പ്ര​തി​ഷേ​ധി​ക്കു​ന്നു.

തൃശൂർ: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങൾ ശക്തമായി തുടരുന്നതിനിടയിലുള്ള സി.പി.എമ്മിന്റെ സമ്മേളന നടത്തിപ്പിനെതിരെ യൂത്ത്‌ കോൺഗ്രസ് - കെ.എസ്.യു പ്രവർത്തകരുടെ തിരുവാതിരക്കളി നടത്തിയുള്ള പ്രതിഷേധം. തൃശൂർ കളക്ടറേറ്റിന് മുന്നിലായിരുന്നു പ്രതിഷേധ പരിപാടി നടന്നത്. പത്തുപേർ ചേർന്നാണ് പ്രതിഷേധ തിരുവാതിരക്കളി നടത്തിയത്. കൊവിഡ് പ്രോട്ടോകോൾ പാലിച്ചായിരുന്നു പരിപാടി. സെറ്റ്‌സാരിയും മുണ്ടും ചുറ്റി പെൺവേഷത്തിൽ ആൺകുട്ടികൾ എത്തിയത് കൗതുകം പടർത്തി. പ്രതീകാത്മകമായി നിലവിളക്കു തെളിച്ച് 10 മിനിറ്റു നേരം പാട്ടിനൊത്ത് ചുവടുവച്ചു. എ.കെ.ജി സെന്ററിൽ നിന്നുള്ള നിർദേശമാണ് കളക്ടർ നടപ്പാക്കുന്നതെന്നായിരുന്നു ആക്ഷേപം. ഇതിനെതിരേയുള്ള പ്രതിഷേധമായാണ് പ്രതീകാത്മകതിരുവാതിര. തലസ്ഥാനത്ത് ചട്ടം ലംഘിച്ച് മെഗാ തിരുവാതിരകളി നടത്തിയ നടപടിയിൽ പ്രതിഷേധിച്ചാണ് തൃശൂരിലും അതേരീതിയിൽ ചുവടുവച്ചത്. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുബിൻ ഉദ്ഘാടനം ചെയ്തു. കെ.എസ്.യു നിയോജക മണ്ഡലം പ്രസിഡന്റ് വിഷ്ണുചന്ദ്രൻ അദ്ധ്യക്ഷനായി. ജില്ലാ നേതാക്കളായ വൈശാഖ് വേണുഗോപാൽ, എബിമോൻ, ആസിഫ് മുഹമ്മദ്, ഗണേഷ് ആറ്റൂർ, അമൽ പുളയ്ക്കൽ, നിഹാൽ റഹ്മാൻ എന്നിവർ പ്രസംഗിച്ചു.

മു​ര​ളി​ ​പെ​രു​നെ​ല്ലി​ക്ക് ​കൊ​വി​ഡ്‌

തൃ​ശൂ​ർ​:​ ​സി.​പി.​എം​ ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​ങ്കെ​ടു​ത്തി​രു​ന്ന​ ​മു​ര​ളി​ ​പെ​രു​നെ​ല്ലി​ ​എം.​എ​ൽ.​എ​യ്ക്ക് ​കൊ​വി​ഡ് ​സ്ഥി​രീ​ക​രി​ച്ചു.​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​കൊ​വി​ഡ് ​ടെ​സ്റ്റ് ​ന​ട​ത്തി​യി​രു​ന്നു.​ ​ആ​രോ​ഗ്യ​ ​നി​ല​ ​തൃ​പ്തി​ക​ര​മാ​ണ്.