1

മലിന ജലം വലിച്ചെടുത്ത് പൂത്തുനിൽക്കുന്ന കന്ന ചെടികൾ.

വടക്കാഞ്ചേരി: നഗരസഭയിലെ മിണാലൂർ ജനകീയ ഹോട്ടലിലെ മലിന ജലം സംസ്‌കരിക്കുന്നതിന് കൺസ്ടക്ടഡ് വെറ്റിലാൽ പദ്ധതിയുമായി കുടംബശ്രീ വനിതകൾ, പ്രതിദിനം 1000 ലിറ്റർ മലിന ജലമാണ് ഹോട്ടലിൽ നിന്നും പുറന്തള്ളുന്നത്. ഈ മലിന ജലം വലിയൊരു ടാങ്കിലേയ്ക്കാണ് ആദ്യം എത്തിക്കുന്നത്. മൂന്ന് അറകളുള്ള ഈ ടാങ്കിൽ നിന്ന് അനേറോബിക് വിഘടനം സംഭവിച്ച് ആദ്യ സോക്പിറ്റിലെത്തും. രണ്ട് അറകളാണ് സോക്പിറ്റിലുള്ളത്. കൂടുതൽ ശുദ്ധീകരിച്ചാണ് രണ്ടാമത്തെ സോക്പിറ്റിലെത്തുക. ഇവിടെ നിന്നാണ് കന്ന ചെടികൾ നട്ടുപിടിപ്പിച്ചിട്ടുളള കൺസ്ട്രക്റ്റഡ് വെറ്റിലേറ്ററിലേക്ക് ഒഴുക്കുന്നത്. ജൈവ മാലിന്യങ്ങൾ വലിച്ചെടുക്കാൻ കഴിയുന്നു എന്നതാണ് കന്നച്ചെടികളുടെ പ്രത്യേകത. കന്ന ചെടികൾ പൂത്തു നിൽക്കുന്നത് ഏറെ കൗതുകവുമാണ്.