പഴയന്നൂർ: വില്ലേജ് ഓഫീസർ മണ്ണെടുപ്പിന് സ്റ്റോപ്പ് മെമ്മോ നൽകിയ സ്ഥലത്ത് കഴിഞ്ഞ ദിവസം അർദ്ധരാത്രി വീണ്ടും മണ്ണെടുപ്പ് നടത്തി. ദിവസങ്ങൾക്ക് മുമ്പ് പഴയന്നൂർ എസ്.എച്ച്.ഒയുടെ നേതൃത്വത്തിൽ അനധികൃത മണ്ണെടുപ്പിന് വന്ന രണ്ട് വാഹനങ്ങൾ പിടിച്ചെടുത്തിരുന്നു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ജനാധിപത്യ കേരള കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു. പൊലീസിനെ വിവരം അറിയിച്ചപ്പോഴേക്കും വാഹനങ്ങൾ കടന്നു കളഞ്ഞിരുന്നു. വാഹനങ്ങളുടെ രജിസ്റ്റർ നമ്പർ പഴയന്നൂർ പൊലീസിന് കൈമാറിയിട്ടുണ്ട്. പഴയന്നൂർ വില്ലേജ് ഓഫീസർ ഇൻ ചാർജ് സുധീഷ്‌കുമാറിന്റെ നേതൃത്വത്തിൽ സ്ഥലം പരിശോധിച്ചു. ജിയോളജി വകുപ്പിന് റിപ്പോർട്ട് സമർപ്പിച്ച് മണ്ണിന് റോയൽറ്റി അടുപ്പിക്കുന്ന നടപടി സ്വീകരിക്കുമെന്ന് അറിയിച്ചു.