വടക്കാഞ്ചേരി: പറമ്പിൽ മേഞ്ഞു നടന്ന ആട്ടിൻകുട്ടിയെ അലഞ്ഞുതിരിയുന്ന നായ്ക്കൾ കടിച്ചു കൊന്നു. ഗവ. ഗേൾസ് ഹൈസ്‌കൂളിന് പുറകുവശത്ത് ക്ഷീര കർഷകനായ കഴനിയിൽ സദാശിവൻ നായരുടെ വീട്ടിൽ വൈകീട്ടായിരുന്നു സംഭവം. ആറ് നായ്ക്കൾ ചേർന്നാണ് ആടിനെ ആക്രമിച്ചത്. കരച്ചിൽ കേട്ട് വീട്ടുകാർ എത്തി നായ്ക്കളെ ഓടിച്ചു. ആടിനെ എടുത്ത് നോക്കിയപ്പോൾ വയറിൽ വലിയ മുറിവിലുടെ രക്തം ഒഴുകുന്നുണ്ടായിരുന്നു. ഉടനെ ഓട്ടുപാറ വെറ്റിറനറി ആശുപത്രിയിൽ നിന്നും ഡോക്ടറെ വരുത്തി പരിശോധിച്ച് കൊണ്ടിരിക്കെ ആട് ചത്തതായി ഡോക്ടർ സ്ഥിരികരിച്ചു. തുടർന്നു കുഴിച്ചിട്ടു.