തിരുവില്വാമല: ഭാഗ്യപരീക്ഷണ വേദിയായി വീണ്ടും പഞ്ചായത്തിലെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ജനുവരി 28 ന് നടക്കും. ഇടത്, വലത് മുന്നണികൾ സംയുക്തമായി കൊണ്ടുവന്ന അവിശ്വാസത്തിലൂടെ പുറത്തായ ബി.ജെ.പി ഭരണ സമിതിക്കെതിരെ കോൺഗ്രസ് മത്സരിക്കും. ഇരുകൂട്ടർക്കും 6 വീതം സീറ്റുകളാണ് ഉള്ളത്. 5 സീറ്റുള്ള സി.പി.എം വോട്ടെടുപ്പിൽ ആരെയും സഹായിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. ഇതോടെ ഭരണസമിതിയുടെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പുകൾ ഭാഗ്യപരീക്ഷണത്തിനുള്ള വേദിയാകും. ജനുവരി 28 ന് കാലത്ത് 11 മണിക്ക് പ്രസിഡന്റ് തിരഞ്ഞെടുപ്പും ഉച്ചയ്ക്ക് 2 ണിക്ക് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പും നടക്കും. തലപ്പിള്ളി താലൂക്ക് ഓഫീസർ വരണാധികാരിയാകും.