araat
കയ്പമംഗലം ദേവമംഗലം ക്ഷേത്ര മഹോത്സവത്തിന്റെ സമാപനത്തോടനുബന്ധിച്ച് നടന്ന ആറാട്ട്‌.

കയ്പമംഗലം: ദേവമംഗലം ക്ഷേത്ര മഹോത്സവം ആറാട്ടോടെ കൊടിയിറങ്ങി. പള്ളിയുണർത്തൽ, ആറാട്ട് എഴുന്നള്ളിപ്പ്, ആറാട്ട്, കൊടിയിറക്കൽ, അഭിഷേകം, ശ്രീഭൂതബലി എന്നീ ചടങ്ങുകൾ ക്ഷേത്രം മേൽശാന്തി അഖിലേഷിന്റെ കാർമികത്വത്തിൽ നടത്തി. ജിനീഷ്, അനീഷ്, ദീപു, ഷിജു, കുട്ടു, അപ്പുട്ടി എന്നീ ശാന്തിമാർ സഹകാർമികരായി. ക്ഷേത്രം പ്രസിഡന്റ് ചന്ദ്രശേഖരൻ വെട്ടിയാട്ടിൽ, സെക്രട്ടറി ശിവൻ തറയിൽ, ട്രഷറർ രവി തറയിൽ, ജോയിൻ സെക്രട്ടറി രാധാകൃഷ്ണൻ തറയിൽ, പി.ആർ.ഒ സത്യൻ കുറൂട്ടിപ്പറമ്പിൽ, എ.വി. മല്ലിനാഥൻ, ഉദയൻ തറയിൽ, ഹേമചന്ദ്രൻ തറയിൽ എന്നിവർ നേതൃത്വം നൽകി