ikya-dardyam
ചന്തപ്പുര കോട്ടപ്പുറം ബൈപാസ് റോഡിൽ തെരുവ് വിളക്കുകൾ സ്ഥാപിക്കാത്തതിനെതിരെ സമരം നടത്തുന്ന കൊടുങ്ങല്ലൂർ കൂട്ടായ്മയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ മേത്തല മണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തിയ സത്യഗ്രഹ സമരത്തിൽ ബെന്നി ബെഹന്നാൻ എം.പി സംസാരിക്കുന്നു.

കൊടുങ്ങല്ലൂർ: ചന്തപ്പുര കോട്ടപ്പുറം ബൈപാസ് റോഡിൽ തെരുവ് വിളക്കുകൾ സ്ഥാപിക്കാത്തതിനെതിരെ സമരം നടത്തുന്ന കൊടുങ്ങല്ലൂർ കൂട്ടായ്മയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ മേത്തല മണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തിയ സത്യഗ്രഹ സമരത്തിൽ ബെന്നി ബെഹന്നാൻ എം.പി സന്ദർശനം നടത്തി. സമരക്കാരുടെ ആവശ്യത്തിന് ബന്ധപ്പെട്ടവരുമായി ചർച്ച നടത്തി പരിഹാരം കണ്ടെത്തുമെന്ന് എം.പി പറഞ്ഞു. മണ്ഡലം പ്രസിഡന്റ് വി.എം. ജോണി, ഡി.സി.സി സെക്രട്ടറി ടി.എം. നാസർ, ഇസാബിൻ അബ്ദുൾ കരിം, നജ്ജു ഇസ്മയിൽ, കെ.കെ. അജിത് കുമാർ, ജോഷി ചക്കാമാട്ടിൽ, സുനിൽ അഷ്ടപതി, കെ.എച്ച്. ശശികുമാർ, ഇ.എ. ഹബീബ് തുടങ്ങിയവർ നേതൃത്വം നൽകി.