കൂർക്കഞ്ചേരി: കൂർക്കഞ്ചേരി ശ്രീമാഹേശ്വര ക്ഷേത്ര സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ ഡോ. ടി.കെ. വിജയരാഘവനെ അനശോചിച്ചു. ഗുരുദർശനങ്ങൾക്ക് വേണ്ടിയും അതനുസരിച്ചുള്ള കൂർക്കഞ്ചേരി ക്ഷേത്രത്തിന്റെ പരിപാവനത നിലനിറുത്താനും മരണംവരെ നിലക്കൊണ്ട വ്യക്തിയായിരുന്നു അദ്ദേഹമെന്ന് യോഗം വിലയിരുത്തി. എം.കെ. സൂര്യപ്രകാശ്, കെ.എം. സിദ്ധാർത്ഥൻ മാസ്റ്റർ, സക്കീർ ഹുസൈൻ, ജയൻ തോപ്പിൽ, ശിവദാസ് മങ്കുഴി, പി.വി. പ്രകാശൻ, എ.കെ. മോഹൻദാസ്, പ്രകാശൻ കൂട്ടാല, വിജയൻ കൂർക്കഞ്ചേരി, അജയഘോഷ്, തോപ്പിൽ തിലകൻ എന്നിവർ സംസാരിച്ചു.