 
കേരള കോൺഗ്രസ് ചാലക്കുടി മണ്ഡലം കമ്മിറ്റി യോഗം ഡെപ്യൂട്ടി ചെയർമാൻ ഫ്രാൻസിസ് ജോർജ് ഉദ്ഘാടനം ചെയ്യുന്നു.
ചാലക്കുടി: കേരള കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാലക്കുടിയിലെ മികച്ച പ്രതിഭകളെ ആദരിച്ചു. മികച്ച ബിസിനസ് സംരഭകൻ ജോണി മേച്ചേരി, ഇന്ത്യൻ ഫുട്ബാൾ കോച്ച് ടി.കെ. ചാത്തുണ്ണി, മോഹിനിയാട്ട നർത്തകൻ ഡോ.ആർ.എൽ.വി. രാമകൃഷ്ണൻ, പ്രേംനസീർ സൗഹൃദ സമിതി പുരസ്‌കാര ജേതാവ് കലാമന്ദിരം ശ്യാമള ടീച്ചർ എന്നിവരെയാണ് ആദരിച്ചത്. കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ ഫ്രാൻസിസ് ജോർജ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി ജോയ് ഗോപുരൻ, ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്, ജോൺസൻ കാഞ്ഞിരത്തിങ്കൽ, കെ.ആർ. കിരൺ, കെ.എം. പത്രോസ്, സെബാസ്റ്റ്യൻ നെടുങ്ങാട്ട്, ജോൺ മുണ്ടൻ മാണി, തോമസ് കണ്ണമ്പുഴ, വിൽസൻ മേച്ചേരി എന്നിവർ സംസാരിച്ചു.