 
ചാലക്കുടി: തുമ്പൂർമുഴി ഗാർഡനിൽ ആനകളുടെ ആക്രമണം. തെങ്ങുകളും മുളകളും മറിച്ചിട്ട് നശിപ്പിച്ചു. പുഴ തീരത്തോട് ചേർന്നുള്ള പ്രദേശത്താണ് മൂന്ന് ആനകൾ എത്തിയത്. അക്കരെ ഏഴാറ്റുമുഖത്തു നിന്നുമെത്തിയ ആനകൾ ദിവസങ്ങളായി പരിസരത്ത് തമ്പടിച്ചിരിക്കുകയാണ്. വെള്ളം കുറഞ്ഞതിനാൽ പുഴ കടന്നാണ് ഇവയുടെ വരവ്.