തൃശൂർ: വിദ്യാർത്ഥികളുടെ യാത്രാ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനും പരിഹാരം കാണുന്നതിനും വേണ്ടിയുള്ള സ്റ്റുഡന്റ്സ് ട്രാവലിംഗ് ഫെസിലിറ്റി കമ്മിറ്റിയുടെ യോഗം 29 ന് 3 മണിക്ക് ഓൺലൈനായി ചേരും. വിദ്യാർത്ഥി സംഘടനാ പ്രതിനിധികൾ, ബസുടമ സംഘം പ്രതിനിധികൾ, ബസ് തൊഴിലാളി സംഘടനാ പ്രതിനിധികൾ, വിദ്യാഭ്യാസ സ്ഥാപന മേധാവികൾ, വിദ്യാർത്ഥി യാത്രാ പ്രശ്നത്തിൽ താത്പര്യമുള്ള വ്യക്തികൾ എന്നിവർ യോഗത്തിൽ പങ്കെടുക്കണമെന്ന് ആർ.ടി.ഒ അറിയിച്ചു.