സ്പിന്നിംഗ് മിൽ ചെയർമാൻ കെ.വി. സദാനന്ദന് സ്വീകരണം നൽകിയപ്പോൾ.
തൃശൂർ: കോ-ഓപറേറ്റീവ് സ്പിന്നിംഗ് മിൽ ചെയർമാനായി ചാർജെടുത്ത കെ.വി. സദാനന്ദന് എസ്.എൻ.ഡി.പി തൃശൂർ യൂണിയൻ യൂത്ത് മൂവ്‌മെന്റും വനിതാ സംഘവും ചേർന്ന് സ്വീകരണം നൽകി. യൂണിയൻ വൈസ് പ്രസിഡന്റ് ടി.ആർ. രഞ്ജു പൊന്നാട അണിയിച്ചു. കേന്ദ്ര വനിതാ സംഘം സെക്രട്ടറി അഡ്വ. സംഗീത വിശ്വനാഥൻ, യൂണിയൻ കൗൺസിലർമാരായ മനോജ്കുമാർ, ഇന്ദിരാദേവി ടീച്ചർ, മോഹൻദാസ് നെല്ലിപ്പറമ്പിൽ, യൂണിയൻ വനിതാസംഘം പ്രസിഡന്റ് പത്മിനി ഷാജി, യൂണിയൻ യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് സന്ദീപ് ചെമ്പൂക്കാവ്, ശാഖാ പ്രസിഡന്റ് പുഷ്പരാജ്, സുശീൽകുമാർ, വിജയ് എന്നിവർ പങ്കെടുത്തു.