തൃശൂർ: സംസ്‌കാരിക ബോധവത്കരണം കലയിലൂടെ എന്ന ലക്ഷ്യവുമായി പ്രവർത്തിക്കുന്ന ഗൗരി ക്രീയേഷൻസ് പ്രശസ്ത ക്ലാസിക്കൽ നർത്തകൻ പർശ്വനാഥ് ഉപാദ്ധ്യായയുടെ നേതൃത്വത്തിൽ ഭരതനാട്യം ശിൽപ്പശാല നടത്തുന്നു. ക്ലാസിക്കൽ കലകളുടെ പ്രചാരണത്തിനും വിദ്യാർത്ഥി, യുവജനങ്ങളിലേക്ക് ഇത്തരം കലാരൂപങ്ങൾ പ്രചരിപ്പിക്കുന്നതിനും വേണ്ടിയാണ് ശിൽപ്പശാല . ഫെബ്രുവരി 19, 20 തിയതികളിൽ തൃശൂരിൽ നടക്കുന്ന ശിൽപശാലയിൽ പങ്കെടുക്കുവാൻ താൽപര്യമുള്ളവർക്ക് രജിസ്റ്റർ ചെയ്യാം. ഫോൺ: 8156905211.