 
തൃശൂർ: റിപ്പബ്ലിക് ദിനത്തിൽ തൃശൂർ തേക്കിൻകാട് മൈതാനിയിലെ വിദ്യാർത്ഥി കോർണറിൽ മന്ത്രി കെ. രാധാകൃഷ്ണൻ പതാക ഉയർത്തും. ഒമിക്രോൺ വ്യാപന സാദ്ധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ അതുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ പാലിച്ച് രാവിലെ 8.30ന് പരേഡ് അണിനിരക്കും. ഒമ്പതിന് ദേശീയഗാനത്തിന്റെ അകമ്പടിയോടെയാകും മന്ത്രി പതാക ഉയർത്തുക. തുടർന്ന് പരേഡ് പരശോധിച്ച ശേഷം റിപ്പബ്ലിക് ദിന സന്ദേശം നൽകും. ജില്ലാതല പരിപാടിയിൽ കളക്ടർ ഹരിത വി. കുമാർ, ജില്ലാ പൊലീസ് മേധാവികൾ എന്നിവർ പങ്കെടുക്കും. പരേഡിൽ പൊലീസ്, എക്‌സൈസ് വകുപ്പുകളിലെ ഉദ്യോഗസ്ഥർ അണിനിരക്കും. പരേഡിൽ പങ്കെടുക്കുന്ന എല്ലാവർക്കും കൊവിഡ് ടെസ്റ്റ് നടത്തി. മാർച്ച് പാസ്റ്റ് ഇല്ലാതെയാണ് ഇത്തവണയും ആഘോഷ ചടങ്ങുകൾ നടത്തുന്നത്. 50 പേർക്ക് മാത്രമായിരിക്കും ചടങ്ങിൽ പങ്കെടുക്കാൻ അനുമതി. പൊതുജനങ്ങൾ, കുട്ടികൾ, മുതിർന്ന പൗരന്മാർ എന്നിവർക്ക് ചടങ്ങലേക്ക് പ്രവേശനം ഉണ്ടായിരിക്കില്ല.