1

തൃശൂർ: കൊവിഡ് നിയന്ത്രണങ്ങൾ കർശനമായി തുടരുന്ന സാഹചര്യത്തിൽ 28, 29 തീയതികളിൽ കെ - റെയിൽ വിരുദ്ധ പ്രക്ഷോഭത്തിന്റെ ഭാഗമായി ബി.ജെ.പി ജില്ലാ പ്രസിഡന്റിന്റെ നേതൃത്വത്തിൽ കുന്നംകുളത്ത് നിന്ന് ഇരിങ്ങാലക്കുടയിലേക്ക് നടത്താൻ നിശ്ചയിച്ചിരുന്ന പദയാത്ര താത്കാലികമായി നീട്ടിവയ്ക്കുന്നതായി ബി.ജെ.പി അറിയിച്ചു. പൊതുജനപ്രതിബന്ധതയുള്ള പാർട്ടിയെന്ന നിലയിൽ സാഹചര്യം വഷളാക്കുന്ന ഒരു നടപടിയും ബി.ജെ.പിയിൽ നിന്നുണ്ടാകില്ല. കൊവിഡ് നിയന്ത്രണ വിധേയമാകുകയും നിയന്ത്രണം പിൻവലിക്കുകയും ചെയ്യുന്ന മുറയ്ക്ക് പദയയാത്ര വലിയ ജനപങ്കാളിത്തത്തോടെ തന്നെ നടത്തും.