kudivellam-samarpanam
എസ്.എൻ.ഡി.പി യോഗം നായ്ക്കുളം ശാഖാ മന്ദിരത്തിലെ ഗുരുദേവ പ്രതിഷ്ഠയ്ക്ക് മുമ്പിൽ സ്ഥാപിച്ച കുടിവെള്ള സമർപ്പണം കൊടുങ്ങല്ലൂർ യൂണിയൻ പ്രസിഡന്റ് ഉമേഷ് ചള്ളിയിൽ ഉദ്ഘാടനം നിർവഹിക്കുന്നു.

കൊടുങ്ങല്ലൂർ: എസ്.എൻ.ഡി.പി യോഗം നായ്ക്കുളം ശാഖയിൽ കുടിവെള്ള സമർപ്പണവും ഫോട്ടോ

അനാച്ഛാദനവും നടന്നു. യോഗം നായ്ക്കുളം ശാഖയുടെ സ്ഥാപക കമ്മിറ്റിയംഗവും സജീവ പ്രവർത്തകനുമായിരുന്ന പുഞ്ചപറമ്പിൽ പി.കെ. നാരായണന്റെ സ്മരണാർത്ഥമാണ് കുടിവെള്ളം സമർപ്പിച്ചത്. കൊടുങ്ങല്ലൂർ യൂണിയൻ പ്രസിഡന്റ് ഉമേഷ് ചള്ളിയിൽ ഉദ്ഘാടനം ചെയ്തു.

ശാഖാ പ്രസിഡന്റ് സി.ആർ. രാജൻ അദ്ധ്യക്ഷനായി. യൂണിയൻ സെക്രട്ടറി പി.കെ. രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ശാഖയിൽ നിന്നുള്ള യോഗനാദം വാർഷിക വരിസംഖ്യ യൂണിയൻ കോ- ഓർഡിനേറ്റർ ഡിൽഷൻ കൊട്ടേക്കാട്ട് സ്വീകരിച്ചു. ശാഖയിൽ സ്ഥാപിച്ച പി.കെ. നാരായണന്റെ ഫോട്ടോ അനാച്ഛാദന കർമ്മം യൂണിയൻ പ്രസിഡന്റ് ഉമേഷ് ചള്ളിയിൽ നിർവഹിച്ചു. പി.കെ. നാരായണന്റെ സ്മരണാർത്ഥം സ്ഥാപിച്ച കുടിവെള്ള സമർപ്പണം മകൻ പി.എൻ. വിജയകുമാറാണ് സ്‌പോൺസർ ചെയ്തിരിക്കുന്നത്. ശാഖാ സെക്രട്ടറി കെ.ഡി. പ്രദീപ്, നഗരസഭ കൗൺസിലർ പി.എൻ. വിനയചന്ദ്രൻ, സി.കെ. ശ്രീജീവ്, പി.എൻ. വിജയകുമാർ, രൂപ സുലഭൻ, ശ്യാമള വിജയകുമാർ തുടങ്ങിയവർ സംസാരിച്ചു.