mmmmപാലാഴിയിൽ ചിരിയൻകണ്ടത്ത് തോബിയാസിന്റെ ഉടമസ്ഥയിലുള്ള കൊപ്രക്കൂട് കത്തിനശിച്ച നിലയിൽ.

കാഞ്ഞാണി: മണലൂർ പഞ്ചായത്ത് ഒന്നാം വാർഡിൽ പാലാഴിയിൽ കൊപ്രക്കൂട് കത്തിനശിച്ചു. പാലാഴി കേൾവി ക്ലബിന് സമീപം ചിരിയൻകണ്ടത്ത് പരേതനായ റപ്പായി മകൻ തോബിയാസിന്റെ ഉടമസ്ഥയിലുള്ള കൊപ്രക്കൂടാണ് പൂർണമായി കത്തിനശിച്ചത്. ഫയർഫോഴ്‌സും നാട്ടുകാരും ചേർന്നാണ് തീയണച്ചത്.

കൊപ്രക്കൂട്ടിൽ നിന്ന് തീ പടർന്നാണ് അപകടം സംഭവിച്ചത്. കൂട്ടിൽ ഉണ്ടായിരുന്ന 3,500 കൊപ്രയും കൂടിന്റെ ഓട് മേഞ്ഞ മേൽക്കൂരയുമാണ് കത്തിനശിച്ചത്. ഉച്ചയ്ക്കാണ് സംഭവം. 75,000 രൂപ നഷ്ടം കണക്കാക്കുന്നു. സംഭവ സ്ഥലം വാർഡ് മെമ്പർ രതിഷ് കൂന്നത്ത്, ബ്ലോക്ക്‌ മെമ്പർ സിന്ധു ശിവദാസ് എന്നിവർ സന്ദർശിച്ചു.