തൃശൂർ: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് സ്വാഭിമാനത്തിന്റെ അമൃത് മഹോത്സവ് എന്ന പേരിൽ ആർ.എസ.്എസും വിവിധ പരിവാർ സംഘടനകളും ചേർന്ന് വിപുലമായ ആഘോഷങ്ങൾ സംഘടിപ്പിക്കും. റിപ്പബ്‌ളിക് ദിനത്തിൽ 75 പ്രമുഖ കേന്ദ്രങ്ങളിൽ ദേശീയ പതാക ഉയർത്തും. സ്വാമി സദ്ഭവാനന്ദ, ചരിത്രകാരൻ വേലായുധൻ പണിക്കശ്ശേരി, ഡോ. എൻ. സരസു, റിട്ട. മേജർ ജനറൽ പി. വിവേകാനന്ദൻ, റിട്ട. എസ്.പിമാരായ പി. ഉണ്ണിരാജൻ, കെ.സതീശ് ചന്ദ്രൻ, ആർ.എസ്.എസ് പ്രാന്ത കാര്യകാരിയംഗങ്ങളായ വി.കെ. വിശ്വനാഥൻ, പി.ഉണ്ണിക്കൃഷ്ണൻ, വിഭാഗ് സംഘചാലക് കെ.എസ്.പത്മനാഭൻ തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ പതാക ഉയർത്തലിന് നേതൃത്വം നൽകും. ആഗസ്ത് 15 വരെയുള്ള കാലയളവിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കും. സ്വാമി സദ്ഭവാനന്ദ, റിട്ട. മേജർ ജനറൽ ഡോ. എം. എൻ. ജി. നായർ എന്നിവർ മുഖ്യ രക്ഷാധികാരിമാരും പി.ചിത്രൻ നമ്പൂതിരിപ്പാട് ചെയർമാനുമായി സംഘാടക സമിതി രൂപീകരിച്ചു. ഡോ.പി. രാമചന്ദ്രനാണ് വർക്കിംഗ് ചെയർമാൻ. കെ.എസ്. ജയചന്ദ്രൻ പൊതുകാര്യദർശിയും പി.ജി. കണ്ണൻ സംയോജകനുമാണ്.